സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടി ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും

സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ ടി ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാക്കും. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് അടക്കമുള്ള കാര്യങ്ങൾ ഇഡി വീണയിൽ നിന്നും ചോദിച്ചറിയും. കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി വീണയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം ചോദിക്കുകയായിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിയത്. കൊച്ചിയിലെ ഇഡി ഓഫീസിൽ ആയിരിക്കും ചോദ്യം ചെയ്യൽ. അതേസമയം, ഇന്നലെ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ് കര്‍ത്തയെയും മകൻ ശരൺ എസ് കര്‍ത്തയെയും ഇഡി ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെയും ഇഡി ചോദ്യം ചെയ്തിരുന്നു.

Related Articles

Back to top button