വിവാഹേതര ബന്ധമെന്ന് സംശയം.. നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു….
വിവാഹേതര ബന്ധമെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്. സംഭവത്തില്‍ ഭര്‍ത്താവ് മോഹന്‍ രാജിനെ (35) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കര്‍ണാടകയിലെ ഹെബ്ബഗോഡിയില്‍ ബുധനാഴ്ചയാണ് സംഭവം. തിരുപാളയ സ്വദേശിനി ഗംഗയാണ് (27) കൊല്ലപ്പെട്ടത്.ഭര്‍ത്താവിനൊപ്പം ഹെബ്ബഗോഡിയിലെ രാമയ്യ ലോഔട്ടിലാണ് ഗംഗയും മോഹന്‍ രാജും താമസിച്ചിരുന്നത്. ഗംഗയും മോഹന്‍ രാജും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബുധനാഴ്ചയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയും ഗംഗയെ മോഹന്‍ രാജ് റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകലായിരുന്നു ആക്രമണം നടന്നത്. ഗംഗ സംഭവ സ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹെബ്ബഗോഡി പൊലീസ് സ്ഥലത്തെത്തി മോഹന്‍ രാജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.