കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമം.. കൊല്ലത്ത് ഗൃഹനാഥന് ദാരുണാന്ത്യം….
കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു.കൊല്ലം ചാത്തന്നൂരിലാണ് സംഭവം. കൊല്ലാക്കുഴി കൊച്ചുവിള വീട്ടിൽ പൊടിമോൻ എന്ന് വിളിക്കുന്ന ബാബു (57) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.കിണറ്റിൽ വീണ ആടിനെയും എടുത്തുകൊണ്ട് കിണറിൻ്റെ പടവുകൾ കയറുന്നതിനിടെ ആട് കുതറിയതിനെ തുടർന്ന് ആടിനൊപ്പം കിണറ്റിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് സംഘം ബാബുവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.