നെടുമ്പാശ്ശേരിയിൽ ഹോട്ടലിൽ വൻ തീപിടുത്തം

നെടുമ്പാശ്ശേരിയിൽ ഹോട്ടലിൽ വൻ തീപിടുത്തം. അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കിയോസ്‌ക്കിൽ നിന്നാണ് തീപടർന്നത്. നാല് ഫയർഫോഴ്‌സ് യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അതേസമയം വൻ നാശനഷ്ടമാണ് ഹോട്ടലിൽ ഉണ്ടായിരിക്കുന്നത്.




