കവടിയാറിൽ കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം….. നിരവധി പേർക്ക് പരിക്ക്… ഒരാൾ മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ തിരക്കേറിയ കവടിയാർ റോഡിൽ വെള്ളിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനി നൗഷിക മരിച്ചു. നാല് കാറുകളും രണ്ട് ബൈക്കുകളും ഉൾപ്പെട്ട വലിയ അപകടമാണ് പ്രദേശത്ത് നടന്നത്. അപകടമുണ്ടാക്കിയ കാർ അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. നിയന്ത്രണം വിട്ട കാർ മറ്റ് വാഹനങ്ങളിലും കാൽനടയാത്രക്കാരുടെ ഇടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.

നൗഷിക, ഭർത്താവ് ആഷിക്, സുഹൃത്ത് അലി അക്ബർ എന്നിവർ റോഡിലൂടെ നടന്നുപോകുമ്പോഴാണ് കാർ ഇടിച്ചത്. ഇതിൽ നൗഷിക സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ആഷിക്കും അലി അക്ബറും ചികിത്സയിലാണ്. നിതീഷ് എന്നയാളുടെ കാറിൽ ഇടിച്ചാണ് അപകടമുണ്ടാക്കിയ കാർ ഒടുവിൽ നിന്നത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കും കാറുകൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഫാഷൻ ഡിസൈനിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന അലി അക്ബർ ഉൾപ്പെടെയുള്ളവർ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അമിതവേഗതയിൽ കാറോടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button