പ്രസവശസ്ത്രക്രിയയിൽ കുഞ്ഞിനെ പുറത്തെടുത്തു.. പകരം 19-കാരിയുടെ വയറ്റിൽ വച്ച് തുന്നിക്കെട്ടിയത്..

മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ ഗ്ലാസുകളും ടിഷ്യൂപേപ്പറും ഡോക്ടർമാർ വയറ്റിൽ വച്ച് തുന്നിക്കെട്ടിയതിനെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിൽ. 19-കാരിയായ സന്ധ്യ സൂരജ് ഗെയ്ക്‌വാദാണ് ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുന്നത്. സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രസവത്തിനായി ഓഗസ്റ്റ് 1-നാണ് യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശേഷം നാലു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിയ സന്ധ്യയ്ക്ക് കടുത്ത വയറുവേദനയുണ്ടായിരുന്നു. എന്നാൽ പ്രസവത്തെ തുടർന്നുള്ള ബുദ്ധിമുട്ടാകാമെന്നാണ് യുവതി ആദ്യം കരുതിയത്. പക്ഷേ വേദന അസഹനീയമായതോടെ പൂനെയിലെ ആശുപത്രിയിൽ കുടുംബാംഗങ്ങൾ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിലാണ് ശസ്ത്രക്രിയ ഉപകരണങ്ങളടക്കം വയറിലുള്ളതായി കണ്ടെത്തിയത്.

ഉടൻ തന്നെ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വയറ്റിൽ നിന്ന് ടിഷ്യൂ പേപ്പറും ഗ്ലൗസുകളും നീക്കം ചെയ്തു.ചൊവ്വാഴ്ച യുവതിയുടെ കുടുംബം ബീഡ് ജില്ലാ ആശുപത്രിക്കെതിരെ പൊലീസിൽ പരാതി നൽകി. നവജാതശിശുവിനെ കൈയിലെടുക്കാൻ പോലും വയ്യാത്തത്ര വേദനയായിരുന്നു തന്റെ മകൾക്കെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു.

യുവതിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ബീഡ് ജില്ലാ ആശുപത്രി സൂപ്രണ്ട് സതീഷ്കുമാർ സോളങ്കെ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

അതേസമയം ബീഡ് ജില്ലാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് സന്ധ്യയ്ക്ക് ലഭിച്ച ചികിത്സയെക്കുറിച്ചും അവരുടെ സി-സെക്ഷൻ (ശസ്ത്രക്രിയ) നടന്ന സാഹചര്യങ്ങളെക്കുറിച്ചും ഈ കേസ് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

Related Articles

Back to top button