‘സാവരിയ കൊല്ലപ്പെട്ടതിന് പിന്നിൽ ലൗ ജിഹാദ്….കേന്ദ്ര-സംസ്ഥാന ഇടപെടൽ ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്…

ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവം ലൗ ജിഹാദാണെന്ന് വിശ്വഹിന്ദു പരിഷത്ത് (വി എ ച്ച്പി) ആരോപിച്ചു. വിദ്യാർഥിനിയായ സാവരിയയെ പ്രതിയായ സദറുൾ അനം മതം മാറാൻ നിർബന്ധിച്ചതായി വ്യക്തമായിട്ടുണ്ടെന്നും, ഇതിന് വഴങ്ങാത്തതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും വി എച്ച് പി വക്താവ് വിനോദ് ബൻസാൽ ആരോപിച്ചു. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ്, വിദേശകാര്യ മന്ത്രാലയം, ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ്, ഇന്ത്യൻ എംബസി, ഗവർണർ എന്നിവർക്ക് മുന്നിൽ ആവശ്യം അറിയിച്ചെന്നും വി എച്ച് പി വ്യക്തമാക്കി.



