ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കം… കേരളത്തിൽ ബിജെപി മേഖലാ പ്രഭാരിമാർക്ക്…

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിലെ ബിജെപി മേഖലാ പ്രഭാരിമാരുടെ ചുമതലകളിൽ മാറ്റം. ‘സ്റ്റാർ ക്ലാസ്’ ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. പുതിയ ക്രമീകരണം അനുസരിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചുമതല കെ. സോമനും, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതല അനൂപ് ആന്റണിക്കും നൽകി.

കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതല ഷോൺ ജോർജിനാണ്. തൃശൂർ, പാലക്കാട് ജില്ലകളുടെ ചുമതല കെ.കെ. അനിഷീനും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ചുമതല വി. ഉണ്ണികൃഷ്ണനും നൽകി. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളുടെ ചുമതല വി.കെ. സജീവനാണ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മേഖലാ തലത്തിൽ പുതിയ ചുമതല ക്രമീകരണങ്ങൾ. അതേസമയം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കും ബിജെപി കടന്നു. വിവിധ സംസ്ഥാനങ്ങളുടെ ചുമതല നേതാക്കൾക്ക് നൽകി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ സർക്കുലർ പുറത്തിറക്കി. രാജ്യസഭാ എംപി വിനോദ് താവ്‌ഡേയ്ക്ക് ഉത്തർപ്രദേശിന്റെയും, രാജ്യസഭാ എംപിയും പുതുതായി ദേശീയ സെക്രട്ടറിയുമായ സതീഷ് പൂനിയയ്ക്ക് പഞ്ചാബിന്റെയും, രാജ്യസഭാ എംപി തരുണ്‍ ചുഗിന് ഗുജറാത്തിന്റെയും ചുമതല നൽകി.

പുതിയ ചുമതലകൾ ഉടൻ പ്രാബല്യത്തിൽ വരും. മറ്റ് സംസ്ഥാനങ്ങളുടെ ചുമതലകൾ പിന്നീട് പ്രഖ്യാപിക്കും. അതുവരെ നിലവിലെ പ്രഭാരി ക്രമീകരണങ്ങൾ തുടരുമെന്നും ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പുതിയ ചുമതല വിഭജനം നടത്തിയതെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. കേരളത്തിലും സംഘടനാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

Related Articles

Back to top button