ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും, സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലില്‍

മയക്കുമരുന്ന് വില്പന കേസിലെ പ്രതിയടക്കം സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലിൽ. പാരിപ്പള്ളി തെറ്റിക്കുഴി ഗോകുൽ (33), കാപ്പ കേസ് പ്രതികളായ ഷഹാർ (27) അജ്മൽ (35), എന്നിവരെയാണ് കരുതൽ തടങ്കലിലാക്കി ജയിലിലയച്ചത്. എൻഡിപിഎസ് നിയമ പ്രകാരം പാരിപ്പള്ളി പോലീസ് ആണ് ഗോകുലിനെഅറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും നടത്തുന്ന വ്യക്തികളെ കരുതല്‍ തടങ്കലില്‍ വെച്ച് അവരുടെ തുടർ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്.

Related Articles

Back to top button