പൊലീസിനെതിരെ ഭീഷണി ആവർത്തിച്ച് കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജ്
പൊലീസിനെതിരെ ഭീഷണി ആവർത്തിച്ച് കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജ്. അകാരണമായി കെ എസ് യു പ്രവർത്തകരെ മർദിക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യാൻ മടിക്കില്ല. പ്രവർത്തകരുടെ വികാരമാണ് താൻ ഇന്നലെ പറഞ്ഞത്. കഴിഞ്ഞ ദിവസം പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും കെ എസ് യുവിന്റെ മെക്കിട്ട് കേറിയാൽ തിരിച്ചടി ഉണ്ടാകുമെന്നും വി ടി സൂരജ് ആവർത്തിച്ച് പറഞ്ഞു.
കഴിഞ്ഞ ദിവസം കെഎസ്യുവിന്റെ സമരങ്ങളെ ഇനി തടയാൻ വന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് വി ടി സൂരജ് ഭീഷണി പ്രസംഗം നടത്തിയിരുന്നു. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്.



