പ്രളയക്കെടുതിക്കിടയിലും കെഎസ്ഇബിക്ക് ആശ്വാസം

അതിതീവ്രമഴ നാശഷ്ടമുണ്ടാക്കിയെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നതോടെ കെഎസ്ഇബിക്ക് ആശ്വാസം. എന്നാൽ ഉടനടി ഉത്പാദനം കൂട്ടാനല്ല, വേനൽക്കാലത്തേയ്ക്ക് വെള്ളം സംഭരിക്കാനാണ് ബോര്‍ഡ് തീരുമാനം. അതിതീവ്രമഴയിൽ കെഎസ്ഇബിക്കും കോടികളുടെ നഷ്ടമുണ്ട്. പക്ഷേ വൈദ്യുതി നിയന്ത്രണത്തിന്‍റെയും പ്രതിസന്ധിയുടെയും കാലത്ത് കെടുതിക്കിടയിലും ആശ്വാസമുണ്ട്. ഈ മാസം ആദ്യ 5 ദിവസം 282 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം പ്രതീക്ഷിച്ചു. 640 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ബുധനാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടുകളിൽ ഉള്ളത് സംഭരണ ശേഷിയുടെ 48 ശതമാനം വെള്ളം. ഇത്തവണ 1987.78 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമെങ്കിൽ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 3154 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിന്‍റെ അടുത്തെത്തിയില്ലെങ്കിൽ മുന്‍ ആഴ്ചയക്കാള്‍ നീരൊഴുകിയെത്തി

Related Articles

Back to top button