എൽഡിഎഫിൽ പൊട്ടിത്തെറി..ഡപ്യൂട്ടി മേയർ സ്ഥാനമടക്കം 3 പദവികൾ സിപിഐ രാജിവച്ചു…..സിപിഎം വാക്കുപാലിച്ചില്ല….

കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐ രാജിവച്ചു. മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള  ധാരണ സിപിഎം പാലിക്കാത്തതാണ് രാജിക്ക് ഡപ്യൂട്ടി മേയ‍ർ സിപിഐ നേതാവ് കൊല്ലം മധുവിൻ്റെ രാജിക്ക് കാരണം. ഇന്ന് മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് രാജിവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജിവെക്കാതിരുന്നതോടെയാണ് ഡപ്യൂട്ടി മേയ‍ർ സ്ഥാനം സിപിഐ ഉപേക്ഷിച്ചത്. ഇതോടൊപ്പം രണ്ട് സ്റ്റാൻ്റിങ് കമ്മിറ്റി ചെയ‍ർപേഴ്‌സൺ സ്ഥാനവും സിപിഐ രാജിവെച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദേവി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സജീവ് സോമൻ  എന്നിവരാണ് മധുവിനൊപ്പം രാജിവെച്ചത്.

Related Articles

Back to top button