ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളി; കൊടി സുനിക്ക് എതിരെ നടപടി

ടിപി ചന്ദ്രശേഖർ വധക്കേസ് പ്രതികോടി സുനിക്കെതിരെ നടപടി. ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ച സംഭവത്തിൽ ആണ് കൊടി സുനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇയാളെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി. സുനി സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ച് ഫോൺ വിളിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്. ഒറ്റയ്ക്ക് ഒരു സെല്ലിൽ താമസപ്പിച്ചിരിക്കുന്ന സുനിക്ക് ഇനി പുറത്തിറങ്ങാനാകില്ല. മാത്രമല്ല ജയിലിലെ മറ്റ് സൗകര്യങ്ങളും ഇയാൾക്കു ലഭിക്കില്ല.



