ചൂട്ടുപൊള്ളുന്ന ചൂടിന് ശമനമില്ല; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ പാലക്കാട് 39.7ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 38.6ഡിഗ്രി സെൽഷ്യസും കോഴിക്കോട് 38 ഡിഗ്രിസെൽഷ്യസും രേഖപ്പെടുത്തി. അതേസമയം, ഇന്ന് ചിലയിടങ്ങളിൽ വേനൽമഴ ലഭിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നു.



