പാലക്കാട് ഡിവിഷൻ വിഭജനത്തിന് പിന്നാലെ കേരളത്തിന്…

പാലക്കാട് റെയിൽവേ ഡിവിഷന്റെ അതിർത്തി പുനർനിർണയിച്ചതിന് പിന്നാലെ കേരളത്തിനായി പ്രത്യേക റെയിൽവേ സോൺ രൂപീകരിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരും എംപിമാരും. തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളെ ഉൾപ്പെടുത്തി കേരളത്തിനായി പുതിയ സോൺ രൂപീകരിക്കണമെന്നാണ് ആവശ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കണ്ടെയ്നർ നീക്കം കരമാർഗം ആരംഭിച്ച സാഹചര്യത്തിൽ റെയിൽവേ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക സോൺ അനിവാര്യമാണെന്നാണ് കേരളത്തിന്റെ വാദം.



