ആ ഭാഗ്യവാൻ ആരാണ്? തിരുവോണം ബമ്പർ 30 കോടിയിൽ സസ്പെൻസ് തുടരുന്നു; ടിക്കറ്റ് ഉടമയെക്കുറിച്ച്…

30 കോടിയുടെ തിരുവോണം ബമ്പർ അടിച്ചത് കണ്ണൂർ തളിപ്പറമ്പിൽ ആണെങ്കിലും ആ ഭാഗ്യവാൻ ആരാണെന്ന സസ്പെൻസ് തുടരുന്നു. ഇതുവരെയും ബമ്പർ വിജയിയെക്കുറിച്ച് വിവരം പുറത്തുവന്നിട്ടില്ല. തളിപ്പറമ്പിലെ ലോട്ടറി ഏജന്റ് ആയ സുജിത്താണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത്. ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന കാര്യം ഓർമയില്ലെന്ന് സുജിത് വ്യക്തമാക്കിയിരുന്നു. വൈകാതെ തന്നെ ഭാഗ്യവാൻ ആരാണെന്ന വിവരം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യാന്വേഷികൾ.

Related Articles

Back to top button