നിർണായക നിർദ്ദേശവുമായി കേരളാ ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസാക്കുന്നത് പരിഗണിക്കണമെന്ന് കേരളാ ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസിൽ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും വരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും കാലാനുസിതമായി ഉചിതമായ തീരുമാനമെടുക്കുന്നത് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വയസെന്നത് കേസിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതായി മാറുന്നു. പല കേസുകളിലും കോടതിക്ക് നടപടിയെടുക്കാൻ കഴിയാതെ പോകുകയാണെന്നും, വൈകാരികമായി നടപടികളെടുക്കാൻ കോടതിക്ക് കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.




