എസ് ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്

ഡിജിപി എസ് ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. എസ് ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നൽകിയ രണ്ടാം ക്ലീൻചിറ്റ് റദ്ദാക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി നടപടി. ദിപിൻ എടവനയാണ് ഹർജി നൽകിയത്.
ഗുരുതര അഴിമതി, ബിനാമി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. എസ് ശ്രീജിത്തും സർക്കാരും ഓഗസ്റ്റ് 31ന് മറുപടി നൽകണം. ദുബായിലെ സ്വകാര്യ സ്പായിൽ എസ് ശ്രീജിത്തിന് ബിനാമി നിക്ഷേപമുണ്ട്, എസ് ശ്രീജിത്തിന്റെ വിദേശയാത്ര കള്ളപ്പണം വെളിപ്പാക്കാനാണെന്നും ആക്ഷേപം ഉയർന്നു. എസ് ശ്രീജിത്തിന്റെ ലാസ്റ്റ് ബെഞ്ച് മ്യൂസിക് ബാൻഡ് വഴി വലിയ സാമ്പത്തിക ഇടപാട് നടത്തി. ശബരിമല സ്വർണ്ണക്കവർച്ച കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമെന്നും ഹർജിയിൽ ആരോപിച്ചു



