വട്ടിയൂർക്കാവിൽ ഇഞ്ചോടിഞ്ച്..വികെ പ്രശാന്തോ, കെ മുരളീധരനോ?…

വട്ടിയൂർക്കാവിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ എൽ ഡി. എഫിൻറെ വികെ പ്രശാന്ത് 97 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യ റൗണ്ടിൽ പ്രശാന്ത് 2630 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫിൻറെ കെ മുരളീധരൻ 2533 വോട്ടുകളാണ് നേടിയത്.
അതേസമയം, കോട്ടകൾ കെട്ടുന്നതും, അതെ കോട്ടകൾ പൊളിക്കുന്നതും ജനങ്ങളാണെന്നും ജനങ്ങൾ തീരുമാനിച്ചുവെന്നും ഷാഫി പറമ്പിൽ.തരംഗമാണ്, ലീഡ് നില ഇനിയും ഉയരും. 100 കടക്കുമെന്നാണ് പ്രതീക്ഷ.ഇതൊരു ഉത്തരവാദിത്വമാണ്. ജനങ്ങൾക്ക് നൽകിയ വിശ്വാസമെന്നും ഷാഫി പറമ്പിൽ.

സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോൺ​ഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും നേർക്കുനേർ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിം​ഗ് ശതമാനം. ഏപ്രിൽ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയായാണ് എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button