രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് തകര്‍ച്ച, ഒമ്പത് വിക്കറ്റ് നഷ്ടം! 

രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ കേരളം പതറുന്നു. മഹാരാഷ്ട്ര, ക്രിക്കറ്ര് അസാസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 280നെതിരെ കേരളം രണ്ടാംദിനം സ്റ്റംപെടുമ്പോള്‍ ഒമ്പതിന് 200 എന്ന നിലയിലാണ്. സല്‍മാന്‍ നിസാര്‍ (49) ക്രീസിലുണ്ട്. അഞ്ച് വിക്കറ്റ് നേടിയ അകിബ് അലി ദറാണ് കേരളത്തെ തകര്‍ത്തത്. നേരത്തെ, കേരളത്തിന് വേണ്ടി നിധീഷ് എം ഡി ആറ് വിക്കറ്റ് വീഴ്ത്തി. 48 റണ്‍സ് നേടിയ കനയ്യ വധ്വാനാണ് ജമ്മുവിന്റെ ടോപ് സ്‌കോറര്‍.

കേരളത്തിന് തുടക്കത്തിലെ രോഹന്‍ കുന്നുമ്മല്‍(1), ഷോണ്‍ റോജര്‍(0),  ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(2) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിനെ വിവ്രാന്ത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് അക്വിബ് നബി വികറ്റ് വേട്ട തുടങ്ങിയത്. അതേ  ഓവറിലെ അവസാന പന്തില്‍ ഷോണ്‍ റോജറെ കനയ്യ വധ്വാന്റെ കൈകളിലെത്തിച്ച് അക്വിബ് നബി കേരളത്തിന് ഇരട്ടപ്രഹമേല്‍പ്പിച്ചു. പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കൂടി ബൗള്‍ഡാക്കി അക്വിബ് നബി കേരളത്തെ 11-3 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലാക്കുകയായിരുന്നു.

Related Articles

Back to top button