കെപ്കോയിൽ ട്രെയിനി; രണ്ട് ദിവസത്തിനുള്ളിൽ അപേക്ഷിക്കണം… ബികോം യോഗ്യതയുള്ളവർക്ക് അവസരം…
കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ അവസരം. കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) യിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. അക്കൗണ്ട്‌സ് അസിസ്റ്റന്റ് ട്രെയിനി, കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി തസ്തികകളിലാണ് നിയമനം. ആകെ 3 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ഫെബ്രുവരി 13ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകുക.
തസ്തിക & ഒഴിവ്
കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ)യിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റ് ട്രെയിനി, കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ 03 ഒഴിവുകൾ.
അക്കൗണ്ട്‌സ് അസിസ്റ്റന്റ് ട്രെയിനി = 02 ഒഴിവ്
കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി = 01 ഒഴിവ്
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ മുതൽ 18,000 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
അക്കൗണ്ട്‌സ് അസിസ്റ്റന്റ് ട്രെയിനി = 35 വയസ് വരെ.
കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി = 30 വയസ് വരെ.
യോഗ്യത
അക്കൗണ്ട്‌സ് അസിസ്റ്റന്റ് ട്രെയിനി
എംകോം കൂടെ ടാലി (EPR) + രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്. അല്ലെങ്കിൽ സിഎ ഇന്റർ യോഗ്യത.
കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി
ബികോം കൂടെ ടാലി അക്കൗണ്ടിങ്ങിൽ രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്.
അപേക്ഷ
താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി മുഖേന ഓൺലൈൻ അപേക്ഷ നൽകുക. അവസാന തീയതി ഫെബ്രുവരി 13.