ആദ്യ ഫലസൂചനയിൽ എൽഡിഎഫ് 63, യുഡിഎഫ് 69, എൻഡിഎ 5; വീണാ ജോർജും രാജേഷും പിന്നിൽ

തിരുവനന്തപുരം∙ പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫുംഎൽഡിഎഫുമായി ശക്തമായ പോരാട്ടം. എൽഡിഎഫ് 63, യുഡിഎഫ് 69, എൻഡിഎ 5. കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

ധർമടത്ത് പിണറായി വിജയൻ ലീഡ് ചെയ്യുന്നു. മന്ത്രി എം.ബി രാജേഷും വീണാ ജോർജും പിന്നിലാണ്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുന്നിലാണ്. പാലായിൽ ജോസ് കെ.മാണി പിന്നിൽ. പയ്യന്നൂരിൽ ടി.ഐ.മധുസൂദനനാണ് മുന്നിൽ. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ. മൂന്നു മുന്നണികൾക്കും മണ്ഡലത്തിൽ ലീഡ് മാറിമറിയുകയാണ്. തളിപ്പറമ്പിൽ പി.കെ.ശ്യാമള മുന്നിലാണ്. കോട്ടയത്തും മലപ്പുറത്തും യുഡിഎഫിന് അനുകൂലമാണ് ആദ്യഘട്ട ട്രൻഡ്.

Related Articles

Back to top button