മിൽമ മലബാർ മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടതിൻ്റെ കാരണം വെളിപ്പെടുത്തി കെ എസ് മണി….

മിൽമ മലബാർ മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമായ നടപടിയെന്ന് മിൽമ ചെയർമാൻ കെ എസ് മണി. യൂണിയൻ പിടിച്ചെടുക്കാനാണ് നീക്കം. നിയമപരമായി നേരിടുമെന്നും കെ എസ് മണി ട്വന്റിഫോറിനോട് പ്രതികരിച്ചു. ഫെഡറേഷൻ ചെയർമാനുമായി ബന്ധപ്പെട്ട ഹർജി കോടതിയിൽ നിലനിൽക്കെയാണ് തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നടക്കുന്നതിനിടെയാണ് മലബാർ മേഖലാ യൂണിയനെ പിരിച്ചുവിട്ടത്.



