മെയ് 16ന് തൊഴിൽമേള; പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം

ജോലി തേടുന്ന യുവാക്കൾക്ക് അവസരം. മെയ് 16 ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് മേള നടക്കുക.

പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, ആയുർവേദ തെറാപ്പി തുടങ്ങിയ യോഗ്യതകളുള്ളവർക്കും 40 വയസിന് താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കും തൊഴിൽമേളയിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കാണ് അവസരം.

ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ, സൈൻ ബോർഡ് മേക്കർ, വെൽഡർ, മെഷീൻ ഓപ്പറേറ്റർ, ഡെലിവറി ബോയ്, ടെലികോളർ, ആയുർവേദ തെറാപ്പിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ തസ്തികകളിലേക്കാണ് അഭിമുഖം നടക്കുന്നത്.

ഒറ്റത്തവണ 300 രൂപ ഫീസ് നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ എംപ്ലോയബിലിറ്റി സെന്ററുകൾ വഴി സ്വകാര്യ സ്ഥാപനങ്ങളിൽ നടക്കുന്ന ആഴ്ചതോറുമുള്ള അഭിമുഖങ്ങളിലും ജോബ് ഫെയറുകളിലും പങ്കെടുക്കാനാകും. രജിസ്ട്രേഷനായി ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരണം.

തൊഴിൽ നേടാൻ ആവശ്യമായ സോഫ്റ്റ് സ്കിൽ, കമ്പ്യൂട്ടർ പരിശീലനങ്ങളും രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്റർ വഴി ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഫോൺ: 8921916220, 0471 2992609

Related Articles

Back to top button