‘പകുതി മാംസ കഷണങ്ങളായി അവർ കിടക്കുമ്പോൾ എനിക്ക് ആഘോഷിക്കാനാവില്ല’…. ഇക്കുറി തൃശൂർ പൂരത്തിനില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾക്കിടയിൽ ആഘോഷങ്ങളിൽ പങ്കുചേരാൻ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.
ബി. ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്….
നമ്മുടെ തൃശ്ശൂർ പൂരം….. ഇക്കുറി ഞാൻ ഉണ്ടാകില്ല, എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആചാരങ്ങൾ നടക്കട്ടെ ആഘോഷിക്കാനാവില്ല. പൂരത്തിന് മുൻപിൽ തെക്കെ നട വാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് നായതിന്ന പകുതി മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല ആഘോഷിക്കാൻ : എന്റെ ഹൃദയത്തിൻ നീറുന്ന അഗ്നിയുടെ താപത്തിനും മുകളിലാണ് എന്റെ വൈകാരികബോധം. അശാസ്ത്രീയമായി നടത്തിയ തിരച്ചിൽ നിർത്തി പോലീസ് മടങ്ങുമ്പോൾ ഞാൻ പാടത്തിന്റെ വിദൂരതയിലേക്ക് നോക്കി ഇനിയും കണ്ടെത്താത്തവരുടെ മാംസ പിണ്ഡമെങ്കിലും ലഭിക്കണമെന്ന് കാംക്ഷിച്ചു. നേരം ഇരുളുമ്പോഴും അവിടം വിട്ടു പോകാൻ എനിക്ക് കഴിഞ്ഞില്ല എതോ രോദനം മാംസ പിണ്ഡങ്ങളിൽ നിന്ന് വരുന്ന പോലെ എനിക്ക് തോന്നിയിരുന്നു. നിശബ്ദതഭേദിച്ച് എന്റെ ചെവികളിൽ അത് മുഴങ്ങുമ്പോൾ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് കേൾക്കാനൊ ആസ്വാദിക്കാനൊ എനിക്കാവില്ല. മാംസക്കഷണങ്ങൾ ഉറമ്പ് കടിയേറ്റ് പിടയുമ്പോൾ എന്റെ ഹൃദയം തേങ്ങുന്നു മരവിക്കുന്നു. ഒടുവിൽ ഞാൻ തീരുമാനിച്ചു ഇക്കുറി എനിക്ക് പൂരമില്ല വിദൂരതിയിലെവിടെയൊ ചിതറി വീണ മനുഷ്യ ശരീരങ്ങൾക്കൊപ്പം ഞാൻ ഊദിനം പങ്കിടുന്നു ആത്മ തൊമ്പരത്തോടെ……



