വീട്ടിലെ സിറ്റൗട്ടിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; പൊലീസ് കേസെടുത്തു

വീട്ടമ്മയെ വീട്ടിലെ സിറ്റൗട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സുബൈറിന്റെ ഭാര്യ നുസറത്ത് (40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിക്കര കാഞ്ഞിരോളിയിലാണ് സംഭവം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.



