എല്ലാവർക്കും ശ്രദ്ധവേണം.. വിറകെടുക്കുന്നതിനിടെ വീട്ടമ്മയെ കൊത്തിയത്.. ദാരുണാന്ത്യം….

വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം.മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നുദേവിയെ പാമ്പ് കൊത്തിയത്.വീട്ടിലെ ആവശ്യത്തിന് വിറക് പുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Related Articles

Back to top button