കാലിൽ ബൂട്ടിട്ട് ചവിട്ടി, ചെവി പിടിച്ച് കറക്കി, ബൈപ്പാസ് കഴിഞ്ഞെന്ന് പറഞ്ഞിട്ടും കേട്ടില്ല, കോന്നി വ്യാജപീഡന കേസിൽ..

കോന്നിയിലെ 13 വയസ്സുകാരുടെ വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് യുവാവ്. കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചു. മുടിയിൽ പിടിച്ചു വലിച്ചു. ചെവിയിൽ പിടിച്ച് കറക്കി.ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. മൂന്നാം തീയതി വൈകിട്ട് പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടാണ് വിട്ടയച്ചത്. ഈ സമയം അത്രയും പ്രായപൂർത്തിയാകാത്ത കുട്ടികളും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ആളുമാറി സഹോദരനെയും പിടിച്ചുകൊണ്ടുപോയിയെന്നും പിന്നീട് വിട്ടയച്ചുവെന്നും യുവാവ് വിശദമാക്കുന്നത്.

Related Articles

Back to top button