നേപ്പാളിൽ മിന്നൽപ്രളയം… എട്ടുപേർ മരിച്ചു, നിരവധി പേരെ കാണാതായി

നേപ്പാളിൽ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിച്ചു. നിരവധി പേരെ കാണാതായി. ടിബറ്റ് അതിർത്തിയോട് ചേർന്ന മേഖലകളിലാണ് പ്രളയം വൻനാശം വിതച്ചത്. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും വീടുകളും വാഹനങ്ങളും ഒലിച്ചുപോകുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. തുടർന്ന് നദിയിൽനിന്ന് വെള്ളം ഇരച്ചെത്തിയതോടെ തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

ദുരന്തത്തിന് പിന്നാലെ സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. സൈനിക ഹെലികോപ്റ്ററുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചു. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

Related Articles

Back to top button