സ്ത്രീകളുടെ സ്വതന്ത്ര നിലനിൽപ്പിനായുള്ള പോരാട്ടത്തിന് ചലച്ചിത്ര താരം ഭാവനയ്ക്ക് അംഗീകാരം…

കോഴിക്കോട്: 2026-ലെ ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്ര താരം ഭാവന അർഹയായി. അമ്പതിനായിരം രൂപയും പ്രശസ്ത ശിൽപ്പി വത്സൻ കൂർമ്മ കൊല്ലേരി രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കേരളത്തിലെ സാമൂഹിക ജീവിതത്തിൽ സ്ത്രീകളുടെ സ്വതന്ത്രമായ നിലനിൽപ്പ് സംരക്ഷിക്കുന്നതിനായി ഭാവന നടത്തിയ പോരാട്ടങ്ങളെ മുൻനിർത്തിയാണ് അവരെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ജൂറി വ്യക്തമാക്കി.

പ്രമുഖ കവിയും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദൻ, മുതിർന്ന മാധ്യമപ്രവർത്തകരായ കെ.സി. നാരായണൻ, എം.പി. സുരേന്ദ്രൻ എന്നിവരടങ്ങുന്ന വിദഗ്ദ്ധ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഈ മാസം 25-ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കുന്ന ചിന്ത രവീന്ദ്രൻ അനുസ്മരണ പരിപാടിയിൽ വെച്ച് പുരസ്കാരം ഭാവനയ്ക്ക് സമ്മാനിക്കും. പ്രശസ്ത മാധ്യമപ്രവർത്തകൻ എൻ. റാം ചടങ്ങിൽ ചിന്ത രവീന്ദ്രൻ സ്മാരക പ്രഭാഷണം നിർവ്വഹിക്കും. എഴുത്തുകാരൻ എൻ.എസ്. മാധവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ, പ്രശസ്ത എഴുത്തുകാരൻ പോൾ സക്കറിയ എന്നിവർ സംസാരിക്കും. അനുസ്മരണ പരിപാടിയുടെ ഭാഗമായി ‘ദി നെയിംസ് ഓഫ് ഗാസ’ എന്ന പേരിൽ പ്രത്യേക പരിപാടികളും കോഴിക്കോട്ട് സംഘടിപ്പിച്ചിട്ടുണ്ട്. സംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും

Related Articles

Back to top button