യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു….

യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നുവീണത്.ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. അപകടത്തില്‍ പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹ പൈലറ്റിന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. താഴെവീണ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു.സംഭവത്തിന് ശേഷം പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി. അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.

രാത്രി 9.50 ഓടെയാണ് അപകടം ഉണ്ടായത്. വയലിലാണ് വിമാനം തകര്‍ന്ന് വീണത്. അതുകൊണ്ടുതന്നെ പ്രദേശവാസികള്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button