കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം തടയാനെത്തിയ നാട്ടുകാരന് മർദ്ദനമേറ്റു; കേസെടുത്ത് പൊലീസ്

കണ്ണൂരില്‍ എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ നാട്ടുകാരന് പരിക്കേറ്റ സംഭവത്തിൽ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മര്‍ദ്ദനമേറ്റ നാട്ടുകാരന്റെ പരാതിയിലാണ് കേസ്. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ നന്ദജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആഷിഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എസ്എഫ്‌ഐ നേതാക്കള്‍ തമ്മിലുണ്ടായ തമ്മിലടി തടയാനെത്തിയതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചു എന്നാണ് നാട്ടുകാരന്‍റെ പരാതി.

Check Also
Close
Back to top button