ശരീരം മെലിഞ്ഞൊട്ടി, കഴുത്തിലെ എല്ലുകൾ തള്ളി.. ‘സിനിമ കിട്ടാതായതോടെ അശ്ലീല വിഡിയോ നിർമാണവും.. നടന്‍ ശ്രീറാം നടരാജന്റെ അവസ്ഥ….
ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ‘മാനഗാരം’, വഴക്ക് എന്ന 18/9 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് യുവനടനാണ് ശ്രീറാം നടരാജൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ശരീരം മെലിഞ്ഞൊട്ടി, കഴുത്തിലെ എല്ലുകൾ തള്ളിയിരിക്കുന്ന വീഡിയോ ആണ് ഏറ്റവും ഒടുവിലായി ശ്രീറാം നടരാജന്‍ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.എന്ത് പറ്റിയെന്നാണ് ആരാധകർ ഒന്നടങ്കം ശ്രീറാമിനോട് ചോദിക്കുന്നത്. ‘ശ്രീ ലഹരിക്ക് അടിമയായോ, മാനസിക പ്രശ്‌നങ്ങളുണ്ടോ’ എന്നെല്ലാം ചോദിക്കുന്നവരുമുണ്ട്. ‘നടൻ ലഹരിക്ക് അടിപ്പെട്ടെന്ന് പലരും ഉറപ്പിച്ച് പറയുന്നു’. കൗൺസിലിംഗ് ആവശ്യമാണെന്നും അഭിപ്രായമുണ്ട്.
‘സിനിമയിൽ അവസരം ലഭിക്കാതെ അശ്ലീല ചിത്ര നിർമാണത്തിലേക്ക് താരം കടന്നോ’ എന്ന് ചോദിക്കുന്നവരുമുണ്ട്. ഈയിടെ ഷർട്ട് ധരിക്കാതെ ഒരു വിഡിയോ ശ്രീ പോസ്റ്റ് ചെയ്തിരുന്നു. സൗഹൃദം സ്ഥാപിക്കാനായി സെക്സിയായ സ്ത്രീകൾക്ക് തനിക്ക് മെസേജ് ചെയ്യാമെന്നായിരുന്നു ഇതിന് തലക്കെട്ടായി ശ്രീ നൽകിയിരുന്നത്. ഇതിനൊപ്പം പട്ടായ, മോഡലിങ് തുടങ്ങിയ ഹാഷ്ടാഗുകളായിരുന്നു നടൻ ചേർത്തിരുന്നത്.ഇതും ഫോളോവർമാരിൽ സംശയമുണർത്തിയിട്ടുണ്ട്. ശ്രീയുടെ പോസ്റ്റ് കണ്ട പലരും സംവിധായകൻ ലോകേഷ് കനകരാജിനെ ടാഗ് ചെയ്തിട്ടുമുണ്ട്. 2012 ലാണ് ശ്രീറാം നടരാജന്റെ വഴക്ക് എന്ന 18/9 എന്ന സിനിമ റിലീസ് ചെയ്‌തത്. സിനിമ വിജയം നേടി. പിന്നീടിങ്ങോട്ട് ചില സിനിമകളിൽ ശ്രീ അഭിനയിച്ചു. നിരവധി റിയാലിറ്റി ഷോകളിൽ മത്സരാർഥിയായും അവതാരകനായും ശ്രീറാം എത്തിയിട്ടുണ്ട്.