കോഴിക്കോട് ഫൈബർ വള്ളത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഫറോക്കിൽ കടൽയാത്രയ്ക്ക് ഉപയോഗിക്കുന്ന ഫൈബർ വള്ളത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളായ തൊഴിലാളികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

വള്ളത്തിൽ വെച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെ തുടർന്ന് ഫൈബർ വള്ളത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലാണ്.

Related Articles

Back to top button