വടകരയില്‍ വയോധികന്‍ ജീവനൊടുക്കിയ സംഭവം….കടത്തനാട് ലേബര്‍ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കും….

കടത്തനാട് ലേബര്‍ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പ് പൊലീസ് അന്വേഷിക്കും. കടത്തനാട് ലേബര്‍ സൊസൈറ്റിക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. രണ്ടുവര്‍ഷമായി നിക്ഷേപത്തുക മടക്കി നല്‍കുന്നില്ലെന്നാണ് ആരോപണം. തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കിയെന്നും നിക്ഷേപകര്‍ ആരോപിച്ചു. പണം നഷ്ടപ്പെട്ടവരില്‍ ഹൃദ്രോഗികളുള്‍പ്പെടെ ഉണ്ട്. മണിയൂര്‍ എളമ്പിലാട്ട് സ്വദേശികളായ അഞ്ച് നിക്ഷേപകരാണ് പരാതി നല്‍കിയത്. ഇതില്‍ മൂന്നുപേര്‍ ഹൃദ്രോഗികളാണ്. 85 ലക്ഷം രൂപ സൊസൈറ്റിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. നിക്ഷേപകരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button