ഇടമലക്കുടിയിലെ റേഷൻ തിരിമറി; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കലക്ടർ

സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന റേഷൻ തിരിമറിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ജില്ലാ കലക്ടർ. ഇടമലക്കുടിയിലെ റേഷൻ കടകളിൽ നിന്ന് 65 ടൺ അരിയാണ് ഒന്നര വർഷത്തിനിടെ കാണാതായത്. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ നേരിട്ടെത്തി ഇടമലക്കുടിയിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടവും പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. വിതരണക്കാരായ ഗിരിജൻ സർവീസ് സൊസൈറ്റിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്ത് ക്രിമിനൽ കേസെടുക്കും

Related Articles

Back to top button