‘ED റെയ്ഡ് ആസൂത്രിത നീക്കം….ശക്തമായി നേരിടും…കെകെ രാഗേഷ്….

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് ആസൂത്രിത നീക്കമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. പിണറായി വിജയനേയും കുടുംബത്തേയും കള്ളക്കേസിൽ കുടുക്കി സിപിഐഎമ്മിനെ തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. കേജ്രിവാളിനെതിരായ നീക്കത്തിന് സമാനമായ നടപടിയാണ് നടക്കുന്നതെന്ന് കെകെ രാ​ഗേഷ് പറഞ്ഞു.

പിണറായി വിജയനെതിരെ ഇഡിയെ ഉപയോഗിക്കുകയെന്ന നരേന്ദ്രമോദിയുടെ കുതന്ത്രമാണ് നടപ്പിലാക്കുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണെന്ന് കെകെ രാഗേഷ് ആരോപിച്ചു. ബിജെപിക്ക് വേണ്ടി ഒത്താശ ചെയ്യുന്ന നേതാവാണ് മുഖ്യമന്ത്രി വിഡി സതീശനെന്ന് അദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button