ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം….

കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സജിത റാണിക്ക് നിയമനം. കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളിക്കൊണ്ടാണ് ലോക്ഭവന്‍ ഈ നിയമനം നല്‍കിയിരിക്കുന്നത്. ബിജെപി ബന്ധമുള്ള സംഘടനയുടെ നേതാവ് കൂടിയാണ് ഡോ. സജിത റാണി. എം.ജി സര്‍വകലാശാലയ്ക്ക് പിന്നാലെയാണ് കാര്‍ഷിക സര്‍വ്വകലാശാലയിലും ബിജെപി ബന്ധമുള്ള വി.സി നിയമനം നേടുന്നത്.
ബിജെപി സംഘടനയായ അധ്യാപക പരിഷത്തിന്റെ നേതാവാണ് ഡോ. സജിത റാണി. ഈ നിയമനവും വരും ദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കാനാണിട. മുന്‍ സര്‍ക്കാരും ഗവണ്‍റുമായുള്ള പോര് മുന്‍വര്‍ഷങ്ങളില്‍ കേരളം കണ്ടതാണ്. കൃഷിമന്ത്രി ടി സിദ്ദിഖ് നല്‍കിയ പേരുകള്‍ ഗവര്‍ണര്‍ തള്ളിയത് ഈ സര്‍ക്കാരും ഗവര്‍ണറും തമ്മിലും പോരിന് വഴിവയ്ക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളിലെ വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിലെ രാഷ്ട്രീയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് കാര്‍ഷിക സര്‍വകലാശാലയില്‍ ബിജെപി ബന്ധമുള്ള വിസിക്ക് നിയമനം നല്‍കിയിരിക്കുന്നത്.



