ചർച്ച വിജയം, സമരം അവസാനിപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്…

തിരുവനന്തപുരം: 37 ദിവസം നീണ്ടുനിന്ന LPST റാങ്ക് ഹോൾഡേഴ്സിന്റെ സമരം അവസാനിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായുള്ള സമരസമിതി പ്രതിനിധികളുടെ ചർച്ച വിജയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരക്കാരുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് സമരം പിൻവലിക്കാൻ റാങ്ക് ഹോൾഡേഴ്സ് തീരുമാനിച്ചത്. ചർച്ചയ്ക്ക് ശേഷം സമര നേതാവ് വളർമതിക്ക് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വെള്ളം നൽകി. ഇതോടെയാണ് 37 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന സമരത്തിന് സമാപനമായത്.

Related Articles

Back to top button