‘രണ്ട് മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ വ്യത്യസ്ത സ്കോറുകൾ’….നീറ്റ് ഫലത്തിൽ പരാതിയുമായി വിദ്യാർത്ഥികൾ….

നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർഥികൾ. രണ്ട് മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ രണ്ട് വ്യത്യസ്ത സ്കോറുകൾ കാണിച്ചതായാണ് പരാതി. ഉത്തർപ്രദേശ് കാൺപൂർ സ്വദേശി ആര്യ സിം​ഗാണ് പരാതി നൽകിയത്. എൻ‌ടി‌എക്കും വിദ്യാഭ്യാസ മന്ത്രിക്കും ആര്യ പരാതി അയച്ചു. മധേപുരയിലെ വിദ്യാർഥിനിക്ക് പരീക്ഷക്ക് ഹാജരാകാത്തതായി രേഖപ്പെടുത്തിയ ഫലം ലഭിച്ചതായും ആരോപണമുയർന്നു.

അന്തിമ ഉത്തരസൂചിക പ്രകാരമുള്ള മാർക്കും ഔദ്യോഗിക ഫലവും തമ്മിൽ വ്യത്യാസമുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. എൻടിഎക്ക് നിയമപരമായ നോട്ടീസ് നൽകുമെന്ന് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ അറിയിച്ചു. ചട്ടപ്രകാരം പരാതി ഉന്നയിച്ചാൽ വിഷയം പരിശോധിച്ചു പരിഹരിക്കുമെന്നാണ് എൻടിഎയുടെ വിശദീകരണം.

Related Articles

Back to top button