സിപിഐ ഓഫീസിലെ കര്‍ഷകന്റെ മരണം…പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…

കോട്ടയം: വൈക്കം തലയാഴത്ത് ആത്മഹത്യ ചെയ്ത കര്ഷകന് ചെല്ലപ്പന് പുളിക്കശ്ശേരിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണം ആത്മഹത്യ തന്നെയെന്നാണ് വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടത്തില്‍ ദുരൂഹതകള്‍ ഒന്നുമില്ല. ബാഹ്യ ഇടപെടലുകളോ ബലപ്രയോഗം നടന്ന സാധ്യതകളോ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താനായിട്ടില്ല. ചെല്ലപ്പന്റെ സംസ്കാരം വീട്ടുവളപ്പില്‍ നടന്നു.
ഇന്ന് രാവിലെയാണ് വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സിപിഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പന് കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല. കുറഞ്ഞ നിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് വികലാംഗനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു. എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ ആരോപണങ്ങളും വീഡിയോയിലൂടെ ഉയര്‍ത്തിയിരുന്നു.



