ആലപ്പുഴ ദേശീയപാതയിൽ ഗര്‍ത്തം; ഗതാഗതം താൽക്കാലികമായി നിരോധിച്ചു

ആലപ്പുഴ ചേർത്തല പതിനൊന്നാം മൈലിൽ ദേശീയപാതയിൽ ഗർത്തം. വൈകിട്ട് ആറുമണിയോടെയാണ് ഗർത്തം യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണമാണ് ഇതിന് കാരണം എന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ ആരോപിച്ചു.
ചേർത്തല സെൻറ് മൈക്കിൾസ് കോളജിന് സമീപം ദേശീയപാതയുടെ പ്രധാന ഹൈവേയിലാണ് റോഡിന് നടുവിലായി ഗർത്തം രൂപപ്പെട്ടത്. ആലപ്പുഴ ജില്ലയുടെ മിക്ക ഇടങ്ങളിലും കായലിൽ നിന്നുള്ള മണലാണ് ദേശീയപാത നിർമാണത്തിനായി ഉപയോഗിക്കുന്നത്.
മണൽ ഒലിച്ചു പോയതാണ് ഗർത്തം രൂപപ്പെടാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ മേഖലയിൽ ദേശീയപാതയുടെ പണി പൂർത്തിയായതാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം ഈ പാത തുറന്നു നൽകുകയും ചെയ്തിരുന്നു.

Related Articles

Back to top button