പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നല്‍കി സിപിഐഎം…

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നല്‍കി സിപിഐഎം. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കീഴ്‌വഴക്കങ്ങള്‍ ഉണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മുമ്പ് ഈ പദവി സിപിഐഎം ആണ് കൈകാര്യം ചെയ്തിരുന്നതെന്നും സിപിഐയുമായുള്ള പ്രശ്‌നം പരിഹരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാനത്ത് വിലക്കയറ്റത്തിനെതിരെ സിപിഐഎം സമരം നടത്തുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. വ്യാഴാഴ്ച ജില്ലാ – ഏരിയാ തലത്തില്‍ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന് പറഞ്ഞ വി ഡി സതീശനാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് നാല് തവണ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ വി ഡി സതീശന്‍ മൗനിയായി ഇരിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Back to top button