സർവകക്ഷി സംഘത്തിലേക്ക് പ്രതിനിധികളുടെ പേര് മന്ത്രി കിരൺ റിജിജു ചോദിച്ചു..കേന്ദ്ര സർക്കാർ വാദം തള്ളി കോൺഗ്രസ്…
പാക് ഭികരതയെകുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള സർവകക്ഷി സംഘ്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രതിനിധികളുടെ പേര് ചോദിച്ചില്ലെന്ന കേന്ദ്ര സർക്കാർ വാദം തള്ളി കോൺഗ്രസ്. മന്ത്രി കിരൺ റിജിജു പേര് ചോദിച്ചിരുന്നുവെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.റി ജിജു രാഹുൽ ഗാന്ധിയോടും, മല്ലികാർജ്ജുൻ ഖർഗെ യോടും സംസാരിച്ചു.അതനുസരിച്ചാണ് രാഹുൽ ഗാന്ധി 4 പേരെ നിർദ്ദേശിച്ചതെന്നും ജയറാം രമേശ് വ്യക്തമാക്കി.