തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം….വനിതാ കമ്മീഷന് പരാതി നല്കി യുഡിഎഫിലെ വനിതാ കൗണ്‍സിലര്‍മാര്‍…..

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്കി യുഡിഎഫിലെ വനിതാ കൗണ്‍സിലര്‍മാര്‍. ദേഹോപദ്രവത്തിനും അപമാനത്തിനും എതിരെയാണ് കൗണ്‍സിലര്‍മാരായ ഷെര്‍ലി ,അനിത അലക്സ് എന്നിവര്‍ പരാതി നല്‍കിയത്. ചെമ്പഴന്തി ഉദയന്‍,അഡ്വ ഗിരികുമാര്‍, രതീഷ്, ചോട്ടു, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് പരാതി.
സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. കോണ്‍ഗ്രസ് വനിതാ കൗണ്‍സിലേഴ്സ് നല്കിയ പരാതിയിലാണ് മ്യൂസിയം പൊലീസിന്റെ നടപടി. ബിജെപി കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ഗിരി, പാപ്പനംകോട് സജി, വയല്‍കട രതീഷ് എന്നിവര്‍ക്കെതിരെയാണ് മ്യുസിയം പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി, അനിത അലക്സ് എന്നിവരാണ് പരാതി നല്‍കിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി നേതൃത്വം.



