പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവർക്ക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി-1. പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ ആയ പ്രതിക്ക് 37 വർഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര കൊടുങ്ങാവിള ചരിവുവിള വീട്ടിൽ റെസ്റ്റിൻ ദാസ് (46) നെയാണ് ജഡ്ജി കെ.എം. സുജ ശിക്ഷിച്ചത്.

2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. അതിക്രമത്തിന് ഇരയായ കുട്ടിയെ സ്കൂളിൽ നിന്ന് സ്ഥിരമായി വീട്ടിലെത്തിച്ചിരുന്ന ആളായിരുന്നു ഓട്ടോ ഡ്രൈവറായിരുന്ന പ്രതി, ഈ പരിചയം മുതലാക്കിയാണ് ഇയാൾ ആദ്യം കുട്ടിയെ പീഡനത്തിന് ഇരയാഖ്യാതി. അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ ഇയാൾ കുട്ടിയെ വരുതിയിലാക്കുകയും. പിന്നീട് ഇയാളുടെ ഓട്ടോറിൽ തന്നെ കുട്ടിയെ തമിഴ്നാട്ടിലെ തൃപ്പരപ്പിലേക്ക് തട്ടിക്കൊണ്ടുപോയി വീണ്ടും പീഡിപ്പിക്കുകയും ചെയ്‌തു.

അന്നത്തെ നെയ്യാറ്റിൻകര എസ്.എച്ച്.ഒ കെ.എസ്. അരുണാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദും അഡ്വ. മായാദേവിയും കോടതിയിൽ ഹാജരായി. പോക്സോ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Related Articles

Back to top button