സെക്രട്ടേറിയറ്റിലേക്കുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷം…. ലാത്തിവീശി പൊലീസ്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ലാത്തിവീശി. കഴിഞ്ഞ ഒന്നരമണിക്കൂറിലധികമായി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Related Articles

Back to top button