സിഐ രാജേഷ് കുമാറിൻ്റെ ക്വാർട്ടേർസിൽ അസമയത്ത് ഒരു പ്രതി; മുന്നറിയിപ്പൊന്നും നൽകാതെ വന്ന വിജിലൻസിൻ്റെ പരിശോധനയിൽ കണ്ടെത്തിയത്…

എറണാകുളം കുറുപ്പുംപടി സർക്കിൾ ഇൻസ്പെക്ടർ (സി ഐ) രാജേഷ് കുമാറിന്റെ ഔദ്യോഗിക ക്വാർട്ടേഴ്‌സിൽ വിജിലൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. റെയ്ഡ് നടക്കുന്ന സമയത്ത് ഒരു കേസിലെ പ്രതി സിഐയുടെ ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾ എന്തിനിവിടെ എത്തി എന്നതിൽ വ്യക്തതയില്ല. ക്വാർട്ടേർസിൽ നടന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത 40,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Back to top button