സിബിഎസ്ഇ പ്ലസ് ടു ഫലം മെയ് മൂന്നാം വാരത്തിൽ…

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കും. ഈ വർഷം 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐയാണ് വിവരം പുറത്തുവിട്ടത്. പുതിയ മൂല്യനിർണ്ണയ രീതിയിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്.

വിദ്യാർത്ഥികൾക്ക് വിജയിക്കാൻ ഓരോ വിഷയത്തിലും തിയറിക്കും പ്രാക്ടിക്കലിനും വേർതിരിച്ചും മൊത്തത്തിലും കുറഞ്ഞത് 33 ശതമാനം മാർക്ക് നിർബന്ധമാണ്. ഒരോ രണ്ടോ മാർക്കിന് പരാജയപ്പെടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്ന വ്യവസ്ഥയും നിലവിലുണ്ട്. ചോദ്യപേപ്പറിൽ പിശകുകൾ ഉണ്ടായാൽ കോമ്പൻസേറ്ററി മാർക്കും നൽകും.

ഫലം പരിശോധിക്കേണ്ട വിധം

http://cbse.gov.in, results.cbse.nic.inഎന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനന തീയതി എന്നിവ നൽകി മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം.

ഡിജിലോക്കർ വഴിയും ഫലം

ഡിജിലോക്കർ പ്ലാറ്റ്ഫോം വഴിയും ഫലം ലഭ്യമാകും. അപ്പാർ (APAAR) ഐഡി ഉള്ളവർക്ക് ‘ഇഷ്യൂഡ് ഡോക്യുമെന്റ്സ്’ (Issued Documents) സെക്ഷനിൽ മാർക്ക് ലിസ്റ്റ് ലഭിക്കും. അപ്പാർ ഐഡി ഇല്ലാത്തവർക്ക് സ്കൂൾ കോഡും സെക്യൂരിറ്റി പിന്നും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡിജിറ്റൽ മാർക്ക് ലിസ്റ്റ് ലഭ്യമാക്കാം.

Related Articles

Back to top button