വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി.. എസ്എഫ്ഐ നേതാവിനെ..

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ പൈസക്കരി ദേവമാതാ കോളേജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയ നവനീതിനെതിരെയാണ് കേസ്. എന്നാൽ ഇയാൾക്കെതിരെ പോലീസ് നിസാര വകുപ്പ് മാത്രമേ ചുമത്തിയുള്ളുവെന്നും, അറസ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്നും ആരോപിച്ച് യുവതി ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. പ്രതിക്കെതിരെ നിസാരവകുപ്പുകൾ ചുമത്തി വിട്ടയച്ചത് തനിക്ക് തനിക്ക് നീതി കിട്ടാത്തതിന് തുല്യമാണ് എന്നായിരുന്നു യുവതിയുടെ ആരോപണം. വിഷയത്തിൽ പോലീസ് കർശനമായ നടപടികൾ സ്വീകരിക്കണമെന്നാണ് യുവതിയുടെ ആവശ്യം.



